ലോകത്തിൽ ആദ്യമായി ക്രിസ്തുവിനായി ഒരു ക്ഷേത്രം "ക്രിസ്തുക്ഷേത്ര" എന്ന പേരിൽ നിർമ്മിച്ചിരിക്കുന്നത് ഫാദർ മനോജ് കെ ജി ആണ്. ഭാരതത്തിൻറെ ആത്മീയ സംസ്കാരവുമായി ക്രിസ്തുവിൻറെ ആദർശങ്ങൾക്കും ആശയങ്ങൾക്കും വളരെയേറെ സാമ്യം ഉള്ളതുകൊണ്ടാണ് ഭാരതീയ പൈതൃകത്തിൽ നിലനിന്നുകൊണ്ട് ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ ഫാദർ മനോജ് കെ ജി തീരുമാനിച്ചത്. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രാധാന്യവും പ്രത്യേകതയും ഈ ക്ഷേത്രത്തിൽ ഒരു വിഗ്രഹം ഇല്ല എന്നുള്ളതാണ്.
കഴിഞ്ഞ പത്തുവർഷത്തിലേറെയായി അദ്ദേഹത്തിൻറെ ഭവനത്തിൽ പ്രവർത്തിച്ചുവരുന്ന ക്രിസ്തുക്ഷേത്ര വിപുലീകരിക്കാനായി അദ്ദേഹം തീരുമാനിച്ചത് 2024 സെപ്റ്റംബറിൽ അദ്ദേഹത്തിൻറെ ശബരിമല സന്ദർശനത്തിന് ശേഷമാണ്. ക്രിസ്തുക്ഷേത്രയും ക്രിസ്തുആശ്രമവും സ്ഥിതിചെയ്യുന്നത് അദ്ദേഹത്തന്റെ കുടുംബവീടിനോട് ചേർന്നാണ്, ആ സ്ഥലത്തിന് ആത്മലോക എന്ന് അദ്ദേഹം നാമകരണം ചെയ്തിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും ക്രിസ്തുക്ഷേത്ര മെഡിറ്റേഷൻ സെന്ററിൽ പൂജാകർമ്മങ്ങൾ നടക്കുന്നുണ്ട്.
ലോകത്തിൽ ആകമാനം യേശുവിൻറെ പേരിൽ പള്ളികളും ഇതരസ്ഥാപനങ്ങളും ഉണ്ടാക്കുകയും അവിടെയെല്ലാം യേശുവിനെ ആരാധിക്കുകയും ചെയ്യുമ്പോൾ, ക്രിസ്തുവിൻറെ പേരിൽ ഒരു ക്ഷേത്രം "ക്രിസ്തുക്ഷേത്ര" എന്നത് ലോകത്തിലെ തന്നെ ആദ്യത്തെ ആശയവും സംരംഭവും ആണ്. ക്രിസ്തു എന്നത് ഒരു വ്യക്തിയല്ല ഒരു പദവിയായതിനാലാണ് ഈ ക്ഷേത്രത്തിൽ ബിംബങ്ങൾ ഇല്ലാത്തത്.
എന്താണ് ക്രിസ്തു ക്ഷേത്ര?
CHRIST REVELATION അദ്ദേഹത്തിന് വ്യക്തിപരമായി ലഭിക്കുന്നത് 2010 ൽ ആണ്. അതുമായി കൂടുതൽ ആഴത്തിൽ മുന്നോട്ടു പോയപ്പോഴാണ് CHRIST CONSCIOUSNESS എന്ന ആന്തരിക ആത്മീയ വെളിച്ചം ലഭിച്ചത്. ഈ CHRIST CONSCIOUSNESS ആണ് ലോകത്തെ പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം എന്ന് മനസിലായപ്പോഴാണ്, മതത്തിനെതിരെ പടവാളെടുത്തുകൊണ്ട് മതാടിമത്വത്തിൽ നിന്നും CHRIST CONSCIOUSNESS എന്ന ആ അത്ഭുത പ്രകാശത്തിലേക്ക് ജനങ്ങളെ സ്വതന്ത്രരാക്കാനായി അദ്ദേഹം ഇറങ്ങിത്തിരിച്ചത്. അതിനായി സുവിശേഷകനായും പാസ്റ്റർ ആയും പുരോഹിതനായും പല സംഘടനകളിൽ പ്രവർത്തിക്കാനായി ശ്രമിച്ചപ്പോൾ എല്ലാം, മതവിദ്വേഷത്തിന്റെ മുള്ളുകൊണ്ടും അവഗണയുടെ കാരിരുംബാണികൊണ്ടും പ്രതിഷേധത്തിൻറെ മരകുരിശുകൊണ്ടും മതവക്താക്കൾ അവരുടെ നിലനില്പിനായി പ്രതിരോധങ്ങൾ തീർത്തു.
ഈ ആത്മീയ സത്യങ്ങളെ തത്വമസി എന്ന പ്രപഞ്ചതത്വവുമായി ചേർത്തുവച്ചു വിളംബരം ചെയ്യാനായാണ് അദ്ദേഹം ശബരിമല സന്ദർശനം നടത്തിയത്. തൻറെ ജീവിതം കൊണ്ട് യേശു അസാധുവാക്കിയ ന്യായപ്രമാണത്തിലെ കല്പനകൾ, അദ്ദേഹം ലംഖിച്ചുവെന്ന അധിക്ഷേപവുമായി കപടമതവേഷധാരികൾ ദുഷ്പ്രചരണങ്ങൾ നടത്തിയെങ്കിലും അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല.
യേശുവിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ വെള്ളപൂശിയ കുഴിമാടങ്ങളായ മതാനുസാരികൾ അദ്ദേഹത്തെ ബന്ധനസ്ഥനാക്കിയപ്പോൾ യേശുവിനെ ആ ചത്തവരിൽ നിന്നും ദൈവം പുനരുദ്ധാനം നൽകി മേൽത്തരമായ രീതിയിൽ പ്രവർത്തന നിരതനാക്കിയപോലെ അദ്ദേഹത്തെയും ദൈവം ഉയർത്തി. അതിന്റെ ഭാഗമായാണ് അന്ത്രയോസിന്റെ പാഠശാലപോലെ ആത്മീയ വെളിച്ചം ജനങ്ങൾക്ക് പകരാനായി സ്വന്തമായ ഒരു പ്രസ്ഥാനം എന്ന നിലയിൽ ക്രിസ്തു ക്ഷേത്രവും ക്രിസ്തു ആശ്രമവും പണിയാനായി ദൈവം അദ്ദേഹത്തെ നിയോഗിച്ചത്.
എന്തിനാണ് ക്രിസ്തു ക്ഷേത്ര?
ക്രിസ്തു എന്ന പദവിയിൽ ആദ്യമായി എത്തിയത് യേശു എന്ന മനുഷ്യനാണ്. സ്നേഹത്തിൽ വേരൂന്നിയുള്ള യേശുവിൻറെ ആദർശങ്ങളും പ്രവർത്തനങ്ങളും ഇസ്രായേൽ ജനങ്ങളെ മതപൗരോഹിത്യത്തിന്റെ അടിമത്വത്തിൽ നിന്നും ആത്മാവിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ക്രിസ്തു എന്ന പദവിയിൽ എത്തിയത് കൊണ്ടാണ് ഇതൊക്കെയും ചെയ്യുവാൻ യേശുവിന് സാധിച്ചത്.
അതുപോലെ ഏതു മനുഷ്യനും ആ ക്രിസ്തു എന്ന പദവിയിലേക്ക് (പൂർണ്ണമായോ ഭാഗികമായോ) എത്തിച്ചേരാനായി സാധിക്കും. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പറയുന്നത് - "ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവിൻ". അത്തരത്തിൽ ക്രിസ്തുവായി വളരാൻ ആഗ്രഹിക്കവരെ പരിശീലിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഉദ്യമമാണ് ഫാദർ മനോജ് കെ ജി ചെയ്തുകൊണ്ടിരിക്കുന്നത്. അതിലേക്കായി അദ്ദേഹം സത്ഗുരു ശ്രീ മനോജ് മഹാപിതാ എന്ന നാമധേയം സ്വീകരിക്കുകയും സനാതന ഗുരുകുല സ്ഥാപിക്കുകയും ചെയ്തു.
ഈ സ്ഥാപനങ്ങളുടെയും ഉദ്യമങ്ങളുടെയും പ്രവർത്തനവും വിപുലീകരണവും ദിനംതോറും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അതിലേക്കായി കേരളത്തിലെ എല്ലാ ജില്ലകളിലും സമാനമായ പ്രവർത്തനങ്ങൾ തുടങ്ങാനായുള്ള സാദ്ധ്യതകൾ നോക്കുന്നു. താല്പര്യമുള്ള വ്യക്തികൾക്ക് വിവിധ രീതികളിൽ ഒപ്പം ചേർന്ന് സഹകരിക്കാനുള്ള അവസരവും ഉണ്ട്.